ഞങ്ങളൊരിക്കലും ഉത്തര കൊറിയയുടെ ശത്രുക്കളല്ല ; റെക്സ് ടില്ലർസൺ

വാഷിംഗ്ടൺ: ഉത്തര കൊറിയയുമായുള്ള യുദ്ധത്തിന് തയ്യാറാണെന്ന് ട്രംപ് പറഞ്ഞു എന്ന യു.എസ് സെന്ററുടെ വെളിപ്പെടുത്തലിന് പ്രതികരണവുമായ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലർസൺ. തങ്ങളൊരിക്കലും ഉത്തര കൊറിയയുടെ ശത്രുക്കളല്ലെന്നും, ഉത്തര കൊറിയയുമായി ചില കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടന്നും അദ്ദേഹം പറഞ്ഞു.

ഉത്തര കൊറിയയിൽ ഭരണമാറ്റം വേണമെന്ന ആവശ്യം തങ്ങൾക്കില്ലെന്നും കൊറിയയിലെ ഭരണ തകർച്ച ആഗ്രഹിക്കുന്നില്ലെന്നും റെക്സ് കൂട്ടിച്ചേർത്തു. തികച്ചും അസ്വീകാര്യമായ രീതിയിലുള്ള ഭീഷണിയാണ് കൊറിയ യു.എസിന് മേൽ ചുമത്തുന്നതെന്നും പ്രതികരിക്കാനുള്ള സാഹചര്യം കൊറിയ തന്നെ ഉണ്ടാക്കുന്നയാണെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളുമായി സാമ്പത്തിക ബന്ധം ഉള്ളതിനാൽ ചൈനക്ക് മാത്രമേ വിഷയത്തിൽ ഇടപെടാൻ കഴിയുകയുള്ളൂ എന്നാണ് യു.എസിന്റെ അഭിപ്രായം.