ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ചേതേശ്വര്‍ പൂജാരയും അജിഗ്യ രഹാനെയും സെഞ്ചുറി നേടി. ആദ്യ ദിനം കളി അവസാനിപ്പിച്ചപ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ് നേടി. 128 റണ്‍സോടെ പൂജാരയും 103 റണ്‍സോടെ രഹാനയുമാണ് ക്രീസില്‍.

ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാരായ ശിഖര്‍ ധവാനും രാഹുലും മികച്ച തുടക്കമാണ് നൽകിയിരുന്നത്. ഇരുവരും ശിഖര്‍ ധവാൻ (35) രാഹുൽ (57) നും പുറത്തായി. വിരാട് കോഹ്‌ലിയുടെ (13) വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. ശ്രീലങ്കയ്ക്ക് വേണ്ടി രങ്കന ഹെർക്കും പെരേരയും ഓരോ വിക്കറ്റ് വീതം നേടി. ആദ്യ ടെസ്റ്റിൽ വിജയിച്ച ഇന്ത്യയ്ക്ക് ഈ ടെസ്റ്റിലും വിജയം കൈവരിക്കാവുന്ന തുടക്കമാണ് ഒന്നാം ദിവസം ലഭിച്ചിട്ടുള്ളത്.