ജെയ്റ്റ് ലി കേരളത്തിലേക്ക്

ന്യൂഡൽഹി: കേരളത്തിലെ രാഷ്ട്രീയ സംഘർഷങ്ങൾ ദേശീയ തലത്തിൽ സിപിഎമ്മിനെതിരെ പ്രചാരണായുധമാക്കാൻ ബിജെപി തീരുമാനം. അരുൺ ജെയ്റ്റ് ലി ഞായറാഴ്ച തിരുവനന്തപുരത്തെത്തും. കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിന്റെ വീട് സന്ദർശിക്കും.

ജില്ലയിലെ സംഘർഷബാധിത പ്രദേശങ്ങളും മന്ത്രി സന്ദർശിക്കും രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ പദയാത്ര നടത്തുന്നതിനെ കുറിച്ചും ബിജെപി ആലോചിക്കുന്നുണ്ട്. ബിജെപി മുഖ്യമന്ത്രിമാരെ കൂടി യാത്രയിൽ അണിനിരത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.