പാകിസ്ഥാൻ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഇന്ത്യൻ ദേശീയഗാനം പോസ്റ്റ് ചെയ്ത് ഹാക്കർമാർ

ഡൽഹി: പാകിസ്ഥാൻ ഹാക്കർമാരെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയിൽ നിന്നും സൈബർ ആക്രമണം. മാസങ്ങൾക്ക് മുമ്പ് പാക്കിസ്ഥാൻ ഹാക്കർമാർ ചില ഇന്ത്യൻ വെബ് സൈറ്റുകളിൽ പ്രഹരമേൽപ്പിച്ചിരുന്നു. ഇതിന് തിരിച്ചടിയെന്നോണം പാകിസ്ഥാന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ ഇന്ത്യൻ ഹാക്കർമാർ പിടിച്ചെടുത്തു. പാക്ക് വെബ് വെബ്സൈറ്റുകളിൽ കയറി ഇന്ത്യൻ സ്വതന്ത്രദിന ആശംസകൾക്കൊപ്പം ദേശീയഗാനം പോസ്റ്റ് ചെയ്തിരിക്കുകയാണ് ഹാക്കർമാർ.