ബറാക്‌ ഒബാമയുടെ ജന്മദിനം പൊതു അവധിയായ് പ്രഖ്യാപിച്ചു

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്‌ ഒബാമയുടെ ജന്മദിനം പൊതു അവധിയായ് പ്രഖ്യാപിച്ചു. ഒബാമയുടെ തലസ്ഥാനമായ ഇല്ലിനോയിൽ പൊതു അവധി പ്രഖ്യാപിച്ച് കൊണ്ട് ഇല്ലിനോയ് ഗവർണർ ഭ്രൂസ് റണ്ണർ ആണ് ഉത്തരവിറക്കിയത്.

അമേരിക്കൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും കഴിവതും പ്രയത്നിച്ച ആളാണ് ഒബാമ. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഇങ്ങനൊരു തീരുമാനമെന്ന് ഗവർണർ കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 4 ആണ് ബാറക് ഒബാമയുടെ പിറന്നാൾ. 2018 ഓഗസ്റ്റ് 4 മുതൽ പുതിയ നിയമം പ്രഭയത്തിൽ വരുമെന്നും ഉത്തരവിൽ വ്യക്തമാക്കി.