റെക്കോർഡ് മൈലേജോടെ പുതിയ ആൾട്ടോ വരുന്നു

ആൾട്ടോയുടെ പുത്തൻ കാർ വിപണിയിൽ ഇറക്കാനുള്ള ഒരുക്കത്തിലാണ് മാരുതി. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 660 സിസി സിംഗിള്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാകും ന്യൂജെന്‍ ആള്‍ട്ടോ വരവറിയിക്കുക. കാഴ്ച്ചയിൽ ചെറുതാവുന്നതോടൊപ്പം ഭംഗി കൂട്ടിയാണ് പുതിയ ആൾട്ടോയെ മാരുതി ഒരുക്കുന്നത്. പരമാവധി 5 ലക്ഷത്തിനുള്ളിലാകും എക്സ്ഷോറൂം വില എന്നാതാണ് മറ്റൊരു പ്രത്യേകത. 2019 അവസാനത്തോടെ 30 കിലോമീറ്റര്‍ എന്ന റെക്കോർഡ് മൈലേജോടുകൂടിയാണ് വിപണിയിലെത്തുന്നത്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് ലഭിക്കുന്ന കാര്‍ എന്ന റെക്കോര്‍ഡ് മാരുതി ആള്‍ട്ടോ സ്വന്തമാക്കും. നിലവില്‍ ഹാര്‍ടെക്റ്റ് പ്ലാറ്റ്ഫോമില്‍ 660 സിസി JDM സ്പെക്ക് സുസുക്കി ആള്‍ട്ടോ ജപ്പാനില്‍ കമ്ബനി വിറ്റഴിക്കുന്നുണ്ട്. 51 ബിഎച്ച്‌പി പവറും 63 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ നല്‍കുക.