‘എന്നെ രക്ഷിക്കു’, ഷാരുഖ് സിനിമയ്ക്ക് കയറിയ യുവാവിന്റെ ട്വീറ്റ് സുഷമാ സ്വരാജിന്

ഷാരുഖ് ഖാന്‍ ചിത്രം ജബ് ഹാരി മെറ്റ് സെജാള്‍ ബോക്‌സ് ഓഫീസില്‍നിന്ന് നൂറു കോടി രൂപ കളക്ട് ചെയ്തിട്ടുണ്ടെങ്കിലും ഏതാണ്ട് അത്ര തന്നെ പ്രേക്ഷകരുടെ ചീത്തവിളിയും കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സംസാരവിഷയമായിക്കൊണ്ടിരിക്കുന്നത് പൂനക്കാരനായ ഒരു യുവാവിന്റെ ട്വീറ്റാണ്. ഷാരൂഖ് ചിത്രം കാണാന്‍ കയറിയ യുവാവ് ട്വീറ്റ് ചെയ്തിരിക്കുന്നത് കുടുങ്ങി പോയവരെ രക്ഷിക്കാന്‍ എപ്പോഴും മുന്‍കൈ എടുക്കുന്ന കേന്ദ്രമന്ത്രി സുഷമാ സ്വരാജിനാണ്.

സുഷമാ സ്വരാജിന് ഇത്തരത്തിലുള്ള ക്രിയേറ്റീവ് ട്വീറ്റുകള്‍ ലഭിക്കുന്ന ഇതാദ്യമല്ല. പണ്ടൊരു വിരുതന്‍ തന്റെ ഫ്രിഡ്ജ് കേടായകാര്യം സുഷമാ സ്വരാജിന് ട്വീറ്റ് ചെയ്തിരുന്നു. അതിന് സുഷമാ സ്വരാജ് ട്വിറ്ററില്‍ തന്നെ മറുപടി നല്‍കുകയും ചെയ്തിരുന്നു.