വിമാനങ്ങളുടെ ചിറകുകള്‍ തമ്മിൽ കൂട്ടിയിടിച്ചു; ഒഴിവായത് വൻ ദുരന്തം

ഡൽഹി : വിമാനങ്ങളുടെ ചിറകുകള്‍ തമ്മിൽ കൂട്ടിയിടിച്ച് വൻ ദുരന്തം ഒഴിവായി. ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കുരുങ്ങിയത്. എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിൽ എത്യോപ്യന്‍ വിമാനത്തിന്റെ ചിറകുകള്‍ തട്ടുകയായിരുന്നു. എയർ ഇന്ത്യ യാത്രക്കാരെ ഇറക്കിയ ശേഷം പാർക്ക് ചെയ്യുകയായിരുന്ന സമയത്താണ് യാത്രക്കാരുമായി നീങ്ങിയ എത്യോപ്യന്‍ വിമാനം വന്ന് തട്ടിയത്. പറന്നുയരാത്തത് കൊണ്ട് ആർക്കും പരിക്ക് പറ്റിയില്ല. പകരം വിമാനം ഏർപെടുത്തിയാണ് യാത്ര തുടർന്നത്. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡി.ജി.സി.എ ഉത്തരവിട്ടു.