മാഞ്ചസ്റ്ററിനെ തകര്‍ത്തു; റയലിന് യുവേഫ സൂപ്പര്‍ കപ്പ്

സ്‌കോപ്‌ജെയിന്‍: യുവേഫ സൂപ്പര്‍ കപ്പ് കിരീടം റയല്‍ മാഡ്രിഡിന്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് റയല്‍ സീസണിലെ ആദ്യ കിരീട നേട്ടം ആഘോഷിച്ചത്. നാലാം തവണയാണ് യുവേഫ സൂപ്പര്‍ കപ്പ് റയല്‍ സ്വന്തമാക്കുന്നത്.

റയലിനായി കാസമോറ, ഇസ്‌കോ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ മാഞ്ചസ്റ്ററിനായി ലുകാകു ആശ്വാസ ഗോള്‍ സ്വന്തമാക്കി. ആദ്യ പകുതിയിയുടെ 24ാം മിനിറ്റിലായിരുന്നു റയലിന്റെ ആദ്യ ഗോള്‍. 52ാം മിനിറ്റില്‍ റയല്‍ ഇസ്‌കോയിലൂടെ രണ്ടാം ഗോളും നേടിയ. 62ാം മിനിറ്റിലാണ് ലുകാകുവിലൂടെ മൗറീഞ്ഞ്യോയുടെ കുട്ടികള്‍ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

അതെസമയം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിനായി അവസാന പത്ത് മിനിറ്റ് മാത്രമാണ് കളത്തിലിറങ്ങിയത്. കഴിഞ്ഞ വര്‍ഷവും റയല്‍ തന്നെ ആയിരുന്നു യുവേഫ സൂപ്പര്‍ കപ്പ് ചാമ്പ്യന്മാര്‍.