ബാബാ രാം ദേവ് ബോളിവുഡിലേക്ക്

ലോകത്തെ മുഴുവൻ നയിക്കാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്ന് വിളിച്ചോതുന്ന ചിത്രവുമായ് ബാബാ റാം ദേവ് ബോളിവുഡിലേക്ക്. ‘യെ ഹേ ഇന്ത്യ’ എന്ന ചിത്രത്തിലൂടെയാണ് ബാബാ രാം ദേവ് ബോളിവുഡിൽ എത്തുന്നത്. ഒരുപാട് ആലോചിച്ച ശേഷമാണ് ഇങ്ങനെയൊരു ചിത്രത്തിന്റെ ഭാഗമാകാന്‍ താൻ തീരുമാനിക്കുന്നതെന്നും ഇന്ത്യക്കാരെല്ലാം സപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബാബാ രാം ദേവ് പറയുന്നു. ഗവീ ചഹല്‍, ദീന ഉപ്പല്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ഓഗസ്റ്റ് 18ന് റിലീസ് ചെയ്യും.