ഇബ്രാഹിമോവിച്ചുമായി ചര്‍ച്ചകള്‍ പുനരാരംഭിച്ച് മാഞ്ചസ്റ്റര്‍

സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടര്‍ന്നേക്കും എന്ന് സൂചന. ഇതിനായി താരവുമായുളള ചര്‍ച്ചകള്‍ മാഞ്ചസ്റ്റര്‍ ആരംഭിച്ചു.

കഴിഞ്ഞ സീസണിനിടെ ഏപ്രിലില്‍ ഇബ്രാഹിമോവിച്ചിന് ബാധിച്ച ഗുരുതര പരിക്കാണ് താരത്തിന് നേരത്തെ തിരിച്ചടിയായത്. കാല്‍ അസ്ഥിക്കായിരുന്നു ഇബ്രാഹിമോവിച്ചിന് പരിക്കേറ്റത്. താരം ഫിറ്റ്‌നസ് വീണ്ടെടുത്തതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇതോടെയാണ് ഇബ്രാഹിമോവിച്ചിനെ നിലനിര്‍ത്താന്‍ മാഞ്ചസ്റ്റര്‍ കഠിന പരിശ്രമം നടത്തുന്നത്.

കഴിഞ്ഞ സീസണില്‍ 48 മത്സരങ്ങളില്‍ നിന്നും 28 ഗോളുകള്‍ ഇബ്രാഹിമോവിച്ച് റെഡ് ഡെവിള്‍സിനായി സ്വന്തമാക്കിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇതാദ്യമായിട്ടായിരുന്നു ഇബ്രാഹിമോവിച്ചിന്റെ അരങ്ങേറ്റം.

അതെസമയം ഇബ്രാഹിമോവിച്ചിന് നിരവിധി ലീഗുകളിലെ ക്ലബുകളില്‍ നിന്ന് വാഗ്ധാനങ്ങള്‍ വരുന്നതായി അദ്ദേഹത്തിന്റെ ഏജന്റ് മിന്റോ റൈയോള സ്‌കൈന്യൂസിനോട് പറഞ്ഞു. ഇബ്രാഹിമോവിച്ച് ഇക്കുറിയും ഏതെങ്കിലും യൂറോപ്യന്‍ ലീഗിലായിരിക്കും കളിക്കുക എന്നും അദ്ദേഹം തീര്‍ത്തു പറഞ്ഞു.