ജൂലൈ 2017 ചരിത്രത്തിലെ ചൂട് കൂടിയ മാസം

മനാമ: ബഹ്‌റൈൻറെ ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ മാസം 2017 ജൂലൈ ആണെന്ന് വെളിപ്പെടുത്തൽ. 1902 മുതൽ ഇത്രയും ഘടിനമായ ചൂട് അനുഭവപ്പെട്ടിട്ടില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.

36.9 ഡിഗ്രി സെൽഷ്യസ്സാണ് 2012 ജൂലൈയിൽ രാജ്യത്ത് രേഖപ്പെടുത്തിയ ശരാശരി ചൂട്. 2017 ജൂലൈ 18 ന് രേഖപ്പെടുത്തിയ ചൂട് 46.9 ഡിഗ്രിയായിരുന്നു. ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയായി കണക്കാക്കപ്പെടുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭിപ്രായപ്പെട്ടു.