ചുട്ടു പൊള്ളുന്ന വെയിലിൽ ജനസേവനവുമായ ദുബായ് പോലീസ്

ദുബായ്: തിരക്കേറിയ റോഡിൽ കുടുങ്ങിക്കിടന്ന കാർ തള്ളി നീക്കാൻ ദുബായ് പോലീസിന്റെ സഹായം. ചുട്ടു പൊള്ളുന്ന വെയിലിൽ അൽ വാസൽ റോഡിൽ വെച്ചുണ്ടായ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി.

ബർ ദുബായ് പൊലീസ് സ്റ്റേഷനിലെ ഇബ്രാഹിം അലി അബ്ദുല്ല അൽ മുദ് റബ്, മുഹമ്മദ് സഇൗദ് മുഹമ്മദ് അൽ സഇൗദി എന്നീ പൊലീസുദ്യോഗസ്ഥരാണ് മികച്ച സേവനം കാഴ്ചവച്ചത്.
തിരക്കേറിയ റോഡിൽ വണ്ടി കേടായി പെട്ടെന്ന് നിന്ന് പോയതിനെ തുടർന്ന് ട്രാഫിക് ബ്ലോക്ക് ഉണ്ടാകാതിരിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ തള്ളിക്കൊടുക്കുകയായിരുന്നു. ഇവർക്ക് സുരക്ഷയൊരുക്കി മറ്റൊരു പൊലീസുദ്യോഗസ്ഥൻ പൊലീസ് വാഹനത്തിൽ ഇവരെ പിന്തുടരുകായും ചെയ്തു.

മാതൃകാപരമായ സേവനം നടത്തിയ പൊലീസുകാരെ ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി അംഗീകാര പത്രം നൽകി ആദരിക്കുകയും ദുബായ് പൊലീസ് തങ്ങളുടെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നത് ഇത്തരം പ്രവർത്തനങ്ങളിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.