ബോൾട്ട് കുതിച്ചു ജമൈക്ക ഫൈനലിൽ

ഇതിഹാസ ഓട്ടക്കാരൻ ഉസ്സൈൻ ബോൾട്ടിന്റെ മികവോടെ 4×100 റിലേ മത്സരത്തിൽ ജമൈക്ക ഫൈനലിൽ എത്തി. രണ്ടാം ഹീറ്റ്സിലോടിയ ജമൈക്കന്‍ ടീം ഒന്നാം സ്ഥാനക്കാരായാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. നാളെ പുലര്‍ച്ചെയാണ് ലോക അത് ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ 4×100 റിലേ മത്സരത്തിന്റെ ഫൈനൽ. 12ാം സ്വര്‍ണം ലക്ഷ്യമിട്ടാണ് ബോള്‍ട്ട് ഫൈനലിലിറങ്ങുന്നത്. ഈ മത്സരത്തോടെ കായിക കരിയറിനോട് ബോൾട്ട് വിടപറയും. 100 മീറ്ററില്‍ ബോള്‍ട്ടിനെ മറികടന്ന യുഎസ് താരം ജസ്റ്റിന്‍ ഗാറ്റ്ലിനും സംഘവും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.