ബ്ലൂ വെയിൽ ഗെയിം തടയാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ബ്ലൂ വെയിൽ മൊബൈൽ ഗെയിം വ്യാപിക്കുന്നത് തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ ഗെയിം ഇന്ത്യയിൽ പലയിടത്തും ജീവനുകൾ അപഹരിച്ചു കഴിഞ്ഞു എന്നാണ് മാധ്യമങ്ങളിൽ നിന്നു മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് അദ്ദേഹം പങ്കുവെച്ചു. ഈ ഗെയിം നിരോധിച്ച് ഇൻറർനെറ്റിൽ ലഭ്യമല്ലാതാക്കാൻ വിവിധ വകുപ്പുകൾ ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.