നെഹ്‌റു ട്രോഫി ഗബ്രിയേല്‍ ചുണ്ടന്

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയിൽ ഗബ്രിയേല്‍ ചുണ്ടൻ ജേതാക്കളായി. തുഴഞ്ഞത് എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്ബാണ്. വാശിയേറിയ ഫൈനലില്‍ ഫോട്ടോഫിനിഷിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്. ഗബ്രിയേല്‍ ചുണ്ടൻ 4.17.42 മിനിറ്റിൽ ഫിനിഷ് ചെയ്തു. മഹാദേവികാട് കാട്ടിൽ ചുണ്ടൻ രണ്ടാമതെത്തി. പായിപ്പാട് ചുണ്ടൻ മൂന്നാമതും കാരിച്ചാൽ ചുണ്ടൻ നാലാമതും ഫിനിഷ് ചെയ്തു. ഗബ്രിയേല്‍ ചുണ്ടൻ ആദ്യമായാണ് നെഹ്‌റു ട്രോഫി കിരീടം സ്വന്തമാക്കുന്നത്.