ശ്രീലങ്കയ്ക്കെതിരെ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം

പല്ലേക്കലെ: ശ്രീലങ്കയ്‌ക്കെതിരെയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഒന്നാം ദിനം കളി അവസാനിച്ചപ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ട്ത്തിൽ 329 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ശിഖർ ധവാൻ സെഞ്ച്വറിയും (119) ലോകേഷ് രാഹുൽ 85 റൺസും നേടി. ലങ്കൻ ബൗളിങ്ങിൽ മലിന്ദ പുഷ്പകുമാര മൂന്നും സണ്ടകൻ രണ്ടും ഫെർണാണ്ടോ ഒരു വിക്കറ്റും നേടി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ രണ്ടും വിജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.