മുസ്ലിം വിവാഹം ആധാറുമായ് ബന്ധിപ്പിക്കണമെന്ന ആവശ്യവുമായ് ഷൈസ്ത

ഡൽഹി: വിവാഹത്തിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിന് വിവാഹ ഉടമ്പടി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായ് ഷൈസ്ത അംബര്‍. ഓള്‍ ഇന്ത്യ മുസ്ലിം വുമണ്‍ പേഴ്സണല്‍ ലോ ബോര്‍ഡ് അധ്യക്ഷ ഷൈസ്ത അംബര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മുത്തലാഖുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഷൈസ്ത പ്രധാനമന്ത്രിയെ കണ്ടത്.

പുതുക്കിയ മുസ്ലീം വിവാഹ ഉടമ്പടിയുടെ കരട് പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്തു. എത്രയും വേഗം കരടില്‍ പറഞ്ഞിരിക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇത് ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കുന്നതിനെ സഹായിക്കുമെന്നും അവര്‍ പറയുന്നു. ഇത്തരം ബന്ധിപ്പികാലിലൂടെ വധുവും വരനും ഔദ്യോഗിക വ്യവസ്ഥയുടെ ഭാഗമാകും. നേരത്തെ മുത്തലാക്ക് വിഷയത്തില്‍ അനുകൂലമായ വിധി പ്രതീക്ഷിക്കുന്നതായി ചൂണ്ടിക്കാണിച്ച്‌ ഭാരതീയ മുസ്ലീം മഹിള ആന്തോളന്‍ അധ്യക്ഷ സക്കിയ സോമന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് കത്തയച്ചിരുന്നു.