‘സൗണ്ട് ഓഫ് സൈലന്‍സ്’ മൊണ്‍ട്രിയല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

മലയാള സിനിമ സംവിധായകൻ ഡോ.ബിജുവിന്റെ പുതിയ ടിബറ്റന്‍ സിനിമ ‘സൗണ്ട് ഓഫ് സൈലന്‍സ്’ മൊണ്‍ട്രിയല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വേൾഡ് ഗ്രേറ്റ്സ് വിഭാഗത്തിൽ പ്രദര്‍ശിപ്പിക്കാൻ തെരഞ്ഞെടുത്തു.
41ാമത് മൊണ്‍ട്രിയല്‍ ഫെസ്റ്റിവൽ ആഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ നാല് വരെ നടക്കുന്നത്. ഇതേ ചലച്ചിത്രമേളയില്‍ മൂന്നാം തവണയാണ് ഡോ.ബിജുവിന്റെ ചിത്രം എത്തുന്നത്. പേരറിയാത്തവര്‍ ,കാട് പൂക്കുന്ന നേരം എന്നി ചിത്രങ്ങള്‍ ആദ്യം പ്രദര്‍ശിപ്പിസിച്ചിരുന്നു.

ഹിന്ദി, ടിബറ്റന്‍, പഹാരി ഭാഷകളിൽ ഒരുക്കിയിരിക്കുന്ന സിനിമ ബുദ്ധസന്യാസിയായി മാറുന്ന ഒരു ബാലന്റെ മനോതലങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ഹിമാചല്‍ പ്രദേശിലും മുംബൈയിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.