വാഹനങ്ങളുടെ മുൻചില്ലുകളിൽ കൂളിംഗ് സ്റ്റിക്കർ പതിപ്പിച്ചാൽ 1500 ദിർഹം പിഴ നൽകേണ്ടി വരും

അബുദാബി: വാഹനങ്ങളുടെ മുൻചില്ലുകളിൽ കൂളിംഗ് സ്റ്റിക്കർ പതിപ്പിച്ചാൽ 1500 ദിർഹം പിഴ നൽകേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു. മാർച്ചിൽ പ്രഖ്യാപിച്ച പരിഷ്കരിച്ച ഫെഡറൽ ട്രാഫിക് നിയമം ചൂണ്ടിക്കാട്ടിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

മുന്നിൽ ഒരുകാരണത്താലും കറുത്ത സ്റ്റിക്കർ പതിക്കരുതെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കർശന നിർദേശം.പുറകിലെയും സൈഡുകളിലെയും വാഹന ചില്ലുകളിൽ പതിപ്പിക്കാവുന്ന കൂളിംഗ് സ്റ്റിക്കറുടെ പരമാവധി തോത് 50 ശതമാനമാണ്. ഇതിന് പുറമെ പരിധിയിലധികം കട്ടി കൂട്ടുകയാണെങ്കിൽ 1500 ദിർഹം തന്നെ പിഴ നൽകേണ്ടി വരും.