ദിലീപിനെ ഇങ്ങനെ ക്രൂശിക്കരുത്; വെള്ളാപ്പള്ളി

നടി ആക്രമിക്കപ്പെട്ട കേസിൽ തടവിൽ കഴിയുന്ന നടൻ ദിലീപിന് പിന്തുണയുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. മാധ്യമങ്ങൾ ദിലീപിനെ വിമര്‍ശിക്കുന്നതിൽ നിന്നും പിന്മാറണമെന്നാണ് വെള്ളാപ്പള്ളിയുടെ അഭിപ്രായം. ദിലീപിനെ ഇങ്ങനെ ക്രൂശിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദിലീപിനെ വിമര്‍ശിക്കുന്നതില്‍ നിന്ന് പിന്‍മാറി മറ്റ് അനീതികളും അക്രമങ്ങളും കൂടി റിപ്പോര്‍ട്ട് ചെയ്യണം എന്നും അടൂരില്‍ എസ്‌എന്‍ഡിപി ക്യാംപില്‍ സംസാരിച്ചുകൊണ്ട് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.