ചിക്കിംഗ് രുചി ഇനി ലണ്ടനിലും!!!

ദുബൈ: ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര ഹലാൽ ക്വിക്ക് റസ്റ്റോറന്റ് ബ്രാൻഡായ ‘ചിക്കിംഗ്’, യുകെയിലെ തങ്ങളുടെ ആദ്യത്തെ സ്വന്തം ഔട്ട് ലെറ്റ് ഈ മാസം 14- ന് പ്രവർത്തനമാരംഭിക്കുന്നു. സെപ്റ്റംബർ 22- ന് രണ്ടാമത്തേതും ഈ വർഷം ഡിസംബറിൽത്തന്നെ മൂന്നാമത്തെയും ഔട്ട് ലെറ്റുകൾ കൂടി തുറന്നുപ്രവർത്തിക്കുന്നതോടെ ‘ചിക്കിംഗ് ‘ ശൃംഗലക്ക് യുകെ മാർക്കറ്റിൽ വലിയ വികസന സാധ്യതയാണ് തെളിയുന്നതെന്നും ഇതുവഴി 2020 ആകുന്പോഴേക്കും സ്വന്തം ഔട്ട് ലെറ്റുകളും ഫ്രാഞ്ചൈസി ഔട്ട് ലെറ്റുകളുമായി അൻപതിലേറെ ഔട്ട് ലെറ്റുകൾ ആരംഭിക്കാൻ കന്പനി ഉദ്യേശിക്കുന്നതുമായി ദുബായിൽ നടത്തിയ പത്രസമ്മേളനത്തിൽ ചിക്കിംഗ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ. മൻസൂർ അഭിപ്രായപ്പെട്ടു. സ്വീഡൻ, മാൾട്ട തുടങ്ങി യൂറോപ്യൻ രാജ്യങ്ങളിലും ന്യൂസീലൻഡ്, മാലി എന്നിവിടങ്ങളിലും ഈ വർഷാവസാനത്തോടെ ഔട്ട് ലെറ്റുകൾ ആരംഭിക്കുന്നതായിരിക്കും.ജിസിസി രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിൽ റിയാദിലെ ബത്തയിൽ ആദ്യ സ്വന്തം ഔട്ട് ലെറ്റും തുറക്കുന്നതാണ്. ആഫ്രിക്കയിൽ നിലവിലുള്ളവ കൂടാതെ പുതിയ ഔട്ട് ലെറ്റുകൾ കൂടി പ്രവർത്തനക്ഷമമാകുന്നതായിരിക്കും. മലേഷ്യൻ കന്പനിയായ എംബിഐ ഇന്റർനാഷണലുമായി സഹകരിച്ച് ചൈന, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം, തായ്‌വാൻ,ബ്രൂണെ തുടങ്ങി രാജ്യങ്ങളിൽ മൂന്ന് വർഷത്തിനുള്ളിൽ അഞ്ഞൂറിലേറെ ഔട്ട് ലെറ്റുകൾ തുറക്കാൻ പദ്ധതിയായിട്ടുണ്ട്.
2000 – ത്തിൽ ദുബൈ കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച്, വൃത്തിയും സുരക്ഷിതത്വവും കോർത്തിണക്കി, രുചിയൂറുന്ന നൂതന ഹലാൽ ഭക്ഷ്യ വസ്തുക്കൾക്കൊണ്ട് ഉപഭോക്താവിന്റെ സംതൃപ്തി പൂർണ്ണമായും ഉറപ്പുവരുത്തുന്ന ‘ചിക്കിംഗ്, ഇറ്റ്സ് മൈ ചോയ്സ്’ അഥവാ ‘ഇത് എന്റെ ഇഷ്ടം’ എന്ന പേരിൽ 17 വർഷംകൊണ്ട് ഏവർക്കും സുപരിചിതമായ ഒരു വേൾഡ് ബ്രാൻഡ് ആയിക്കഴിഞ്ഞിരിക്കുന്നു. യുഎഇ, ഇന്ത്യ, ഒമാൻ, മലേഷ്യ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലായി നൂറിലേറെ ഔട്ട് ലെറ്റുകലാണ് ചിക്കിംഗിനുള്ളത്. 2025 ആകുന്പോഴേക്കും ലോകത്താകമാനമായി ആയിരത്തോളം ഔട്ട് ലെറ്റുകൾ ആണ് തങ്ങളുടെ പ്രവർത്തന ലക്ഷ്യമെന്ന് ചെയർമാൻ എ.കെ. മൻസൂർ വ്യക്തമാക്കി. ഓപ്പറേഷൻ- ഡയറക്ടർ മഖ്‌ബൂൽ മോദി, സിഇഒ- ശ്രീകാന്ത് എൻ പിള്ള തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. ഒരു മലയാളി സംരംഭമായ ചിക്കിംഗിന്റെ ലോകോത്തര വിജയക്കുതിപ്പിൽ മലയാളികളായ നമുക്കോരോരുത്തർക്കും അഭിമാനിക്കാവുന്നതാണ് !