വിരട്ടല്‍ വേണ്ടെന്ന് പി.സി ജോര്‍ജിനോട്​ വനിതാ കമ്മീഷന്‍

തിരുവനന്തപുരം: വനിത കമ്മീഷനെതിരായി പരാമര്‍ശം നടത്തിയ പി.സി.ജോര്‍ജ്ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി അധ്യക്ഷ എം.സി ജോസഫൈന്‍. വനിത കമീഷനെതിരെ വിരട്ടല്‍ വേണ്ടെന്ന്​ ​ജോസഫൈന്‍ പറഞ്ഞു. സൗകര്യമുള്ളപ്പോള്‍ ഹാജരാകുമെന്ന പ്രസ്​താവന പദവി മറന്നുള്ളതാണെന്നും കമ്മീഷന്​ പ്രോസിക്യൂഷന്‍ അധികാരങ്ങളുള്ള കാര്യവും ജോസഫൈന്‍ ജോര്‍ജിനെ ഒാര്‍മിപ്പിച്ചു.