ഇന്ത്യന്‍ സേനയുടെ ആധുനികവത്കരണം; അമേരിക്കയുടെ സഹായവാഗ്ദാനം

വാഷിംഗ്ടണ്‍ : ഇന്ത്യന്‍ സേനയുടെ ആധുനികവത്കരണത്തിന് അമേരിക്കയുടെ സഹായവാഗ്ദാനം. പ്രധാന പ്രതിരോധ പങ്കാളിയായ യുഎസ് സേനയുടെ പസഫിക് കമാന്‍ഡ് മേധാവി അഡ്മിറല്‍ ഹാരി ഹാരിസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക സഹകരണത്തിന് വ്യക്തിപരമായി മുന്‍കൈ എടുത്തിട്ടുള്ളയാളാണ് അഡ്മിറല്‍ ഹാരിസ്.

അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയാണ് ഇന്ത്യയെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. ഇന്ത്യയും യു.എസും സംയുക്തമായി നടത്തിവരുന്ന മലബാര്‍ നാവികാഭ്യാസത്തിന്‍റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.