ലോക്സഭാ തെരെഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കും

ഡൽഹി: ലോക്സഭാ തെരെഞ്ഞെടുപ്പ് നേരെത്തെ നടത്താനുള്ള നീക്കവുമായ് തെരെഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം അടുത്ത വര്‍ഷം നവംബര്‍-ഡിസംബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ്​ നടത്തുമെന്നാണ്​ റിപ്പോർട്ട്. മധ്യപ്രദേശ്​, രാജസ്ഥാന്‍, ചത്തീസ്​ഗഢ്​, മിസോ​റാം എന്നീ സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ലോക്​സഭ തെരഞ്ഞെടുപ്പ്​ നടത്താനുള്ള നീക്കങ്ങളാണ്​ നടക്കുന്നത്​​.

സംസ്ഥാന-കേന്ദ്ര തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌​ നടത്താനുള്ള നീക്കത്തോട്​ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുകൂല നിലപാടാണ് പ്രകടിപ്പിക്കുന്നത്. ഇതുസംബന്ധിച്ച്‌​ അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചതായാണ്​ വിവരം. തെരെഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നത് കൊണ്ട് സാമ്പത്തിക ചിലവ് കുറയ്ക്കുമെന്നാണ് ബി.ജെ.പിയുടെ വാദം.