പൈലറ്റ് പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തു

പ്രൈമറി-അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതിന്റെ പൈലറ്റ്പ്രൊജക്റ്റ്‌ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥ് ഉദ്ഘാടനം ചെയ്തു. 2019 മാര്‍ച്ചോടെ ഹയര്‍ സെക്കന്‍ഡറി മുതല്‍ പ്രൈമറി വരെയുള്ള എല്ലാ ക്ലാസുകളും ഹൈടെക് ആക്കി മാറ്റുമെന്നും ഇതോടെ കേരളം ഇന്ത്യയിലെ ആദ്യ ഹൈടെക് സ്‌കൂള്‍ സംസ്ഥാനമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ ഹൈടെക് ആകുന്ന 188 സ്‌കൂളുകള്‍ക്കുപുറമേ, എത്ര സ്‌കൂളുകളില്‍ കൂടി ലാബുകള്‍ വേണമെന്നതില്‍ സര്‍വേ ആരംഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് പദ്ധതി തയാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ച് ആവശ്യമായ തുക നേടുമെന്നും അദ്ദേഹം പറഞ്ഞു. ലോകം മുഴുവന്‍ ക്ലാസ്മുറിയിലേക്ക് വരുന്ന അവസ്ഥയുണ്ടായി അറിവ് വര്‍ധിപ്പിക്കാനുള്ള സാധ്യത നിരവധി മടങ്ങ് വര്‍ധിക്കും. അധ്യാപകരെയും വിദ്യാര്‍ഥികളെയും സജ്ജരാക്കുന്നതിനൊപ്പം മാതാപിതാക്കളും ഇക്കാര്യത്തില്‍ അറിവ് നേടാന്‍ പരിശീലനം നല്‍കും വിതുര ഗവ. യു.പി സ്‌കൂള്‍, നേമം ഗവ. യു.പി സ്‌കൂളുകള്‍, തിരുവനന്തപുരം ഡയറ്റ് എന്നിവിടങ്ങളിലെ അധ്യാപകര്‍ക്ക് ഹൈടെക് പഠന ഉപകരണങ്ങളായ ലാപ്‌ടോപ്, പ്രൊജക്ടര്‍ തുടങ്ങിയവ ചടങ്ങില്‍ വച്ച് കൈമാറി.