സൗദി അറേബ്യ വലിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

റിയാദ് : സൗദി അറേബ്യ വലിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. 16 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ഹിജറ വര്‍ഷം 1438 ദുല്‍ ഹജ്ജ് 2 (ആഗസ്റ്റ് 25) മുതല്‍ 18 (സെപ്റ്റംബര്‍ 10) വരെയാണ് അവധി. ഈ വര്‍ഷത്തെ ഈദുൽ അദ സെപ്റ്റംബര്‍ 1, വെള്ളിയാഴ്ചയാകാനാണ് സാധ്യത. പിറ ദൃശ്യമാകുന്നതിനനുസരിച്ച്‌ ഇതില്‍ മാറ്റം വന്നേക്കാം. ദുല്‍ഹജ്ജ് 19 ന് മാത്രമേ ജോലികള്‍ പുനരാരംഭിക്കുകയുള്ളൂ.