ബ്ലൂ വെയ്ൽ ഗെയ്മിലൂടെ അഡ്മിനെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുവാവ്

ബ്ലൂ വെയ്ൽ കളിക്കുന്നതായി സ്ഥിരീകരിച്ച് യുവാവ്. ഗെയ്മിലൂടെ അഡ്മിനെ തോൽപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ആത്മഹത്യ ചെയ്യില്ലെന്നും യുവാവ് പോലീസിനോട് പറഞ്ഞു. ബ്ലൂ വെയ്ൽ ഗെയ്മിന്റെ നാല് ഘട്ടം യുവാവ് പൂർത്തിയാക്കുകയും കൈ മുറിച്ച് F-51 എന്ന് എഴുതുകയും ചെയ്തു.

അഡ്മിനുമായ് യുവാവ് നടത്തിയ സന്ദേശങ്ങളും മറ്റും പൊലീസിന് കൈമാറി. യുവാവ് പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇപ്പോഴും കേരളത്തില്‍ നിരവധി ആളുകള്‍ ഈ മരണക്കളി കളിക്കുന്നുണ്ടെന്നാണ് വിവരം. മാനസികമായി വിഷമങ്ങളും പ്രശ്നങ്ങളും നേരിടുന്നവരെയാണ് ഇക്കൂട്ടര്‍ നോട്ടമിടുന്നത്.