ഹുദൈരിയാത്ത് ഐലൻഡ് വികസനത്തിന് പുതിയ ചുവടുവെപ്പ്

അബൂദാബി: ഹുദൈരിയാത്ത് ഐലൻഡ് വികസനം പുനരാരംഭിക്കുന്നു. തൂക്കുപാല പദ്ധതിയിൽ നിശ്ചലമായ ഐലൻഡിൽ പാർപ്പിടങ്ങളും വാണിജ്യ വിനോദ കേന്ദ്രങ്ങളും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. അടുത്ത 20 വർഷത്തിനകം ഐലൻഡ് വികസനം പൂർത്തീകരിക്കുമെന്ന് അ​ബൂ​ദ​ബി ന​ഗ​രാ​സൂ​ത്ര​ണ സ​മി​തി (യു.​പി.​സി) എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ല്ല അൽ സാഹി പറഞ്ഞു.

2009 ലാണ് ഹുദൈരിയാത്ത് ഐലൻഡ് വികസന പ്രഖ്യാപനം നടത്തിയത്. എന്നാൽ ഖലീഫ അൽ മുബാറക് സ്ട്രീറ്റിലെ 19ാം സ്ട്രീറ്റിൽ നിർമ്മിച്ച തൂക്കുപാലത്തിന് അപ്പുറത്തേക്ക് വികസനം കടന്ന് ചെന്നില്ല. നിലവിൽ ഈ പാലം അടച്ച് പൂട്ടിയിരിക്കുകയാണ്. ഈ വർഷം ആദ്യപാദത്തിലാണ് പദ്ധതി പുനർ നിർമ്മാണത്തിനായുള്ള ഔദ്യോഗിക നടപടിയായത്. ഇ​തി​​ൻറെ ഭാ​ഗ​മാ​യി ഒാ​ഹ​രി ഉ​ട​മ​ക​ൾ​ക്കാ​യി അ​ഞ്ച്​ ശി​ൽ​പ​ശാ​ല​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്​​തു. ഇ​തി​ൽ ര​ണ്ടാ​മ​ത്തെ ശി​ൽ​പ​ശാ​ല ആ​ഗ​സ്​​റ്റ്​ 16ന്​ ​സം​ഘ​ടി​പ്പി​ച്ചു.