സണ്ണി ലിയോണിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട്; സന്തോഷ് പണ്ഡിറ്റ്

സിനിമ പ്രേമികളുടെ ഹരമായി മാറിയിരിക്കുന്ന ബോളിവൂഡ്‌ നടി സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കാനുള്ള മോഹപ്രകടനം നടത്തി സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് തന്റെ ആഗ്രഹം സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തിയത്.

“കേരളത്തില്‍ പ്രമുഖ Hindi നടി സണ്ണി ലിയോണ്‍ വന്നു. തിരിച്ചു പോയി എന്നറിഞ്ഞു.. അവരോടൊപ്പം ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കണം എന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നേ..അതോ നടക്കുന്നില്ല..
മറിച്ച്‌ അവരെ നേരില്‍ കാണാനും പറ്റിയില്ല..കഷ്ടം.(പാവം ഞാന്‍).(സുഖമില്ലാതെ bed rest എടുത്തത് പാരയായ് മക്കളേ. യോഗമില്ലാാാാ)”

കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒരു സ്വകാര്യ ചടങ്ങിൽ മലയാള സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് സണ്ണി പറഞ്ഞിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ആഗ്രഹം വെളിപ്പെടുത്തുന്നത്.