തമിഴന്മാരുടെ തലയില്‍ കോമാളികളുടെ തൊപ്പി; ലയനത്തെ കളിയാക്കി കമലഹാസന്‍

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇന്ന് നടന്ന ഇ.പി.എസ് – ഒ.പി.എസ് ലയനത്തെ പരിഹസിച്ച്‌ നടന്‍ കമലഹാസന്‍ രംഗത്തെത്തി.’ഗാന്ധി തൊപ്പി, കാവി തൊപ്പി, കാശ്മീര്‍ തൊപ്പി ഇപ്പോള്‍ തമിഴ്നാട്ടിലെ ജനങ്ങളുടെ തലയില്‍ കോമാളികളുടെ തൊപ്പിയാണ് ഇരിക്കുന്നത്. നിങ്ങള്‍ക്ക് ഇതിലും കൂടുതല്‍ വേണോ?’ എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. നേരത്തെ തന്നെ കമലഹാസൻ പരിഹാസരൂപത്തിലും കവിതയിലൂടെയുമൊക്ക രൂക്ഷമായ ഭാഷയിൽ സർക്കാരിനെതിരെ പ്രതികരിച്ചിരുന്നു.