വിചിത്ര മൽസ്യങ്ങൾ ആലപ്പുഴയിൽ ഭീതി പടർത്തുന്നു

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ കടൽ തീരങ്ങളിൽ വിചിത്രമായ കടൽ മൽസ്യങ്ങൾ ചത്തടിഞ്ഞു. ഇതിന്റെ ഭീതിയിലാണ് പ്രദേശ വാസികൾ. ഈ വിചിത്ര മത്സ്യങ്ങളിൽ പലതും കൊടും വിഷം ഉള്ളതാണെന്നും ആണ് അറിയാൻ കഴിഞ്ഞത്. ആഴക്കടലിൽ മാത്രം കണ്ടുവരുന്ന ഇത്തരം മൽസ്യങ്ങൾ എങ്ങനെ തീരത്തടിഞ്ഞു എന്ന് ഇതുവരെ ആർക്കും മനസിലായിട്ടില്ല.

മറൈൻ ഡിപ്പാർട്ടമെന്റ് ഇതുവരെ ഇതിനെ കുറിച്ച അന്വേഷിച്ച് സംഭവസ്ഥലത്തു എത്താത്തതും ജനങ്ങളെ ഭീതിയിൽ ആഴ്ത്തുന്നു. ഉഗ്രവിഷമുള്ള മൽസ്യങ്ങൾ കരക്ക് അടിയണമെങ്കിൽ ആഴക്കടലിൽ ഏതെങ്കിലും രീതിയിൽ ഉള്ള മലിനീകരണം നടന്നിട്ടാവണം. എന്നാൽ കേരളത്തിലെ തീരങ്ങളിൽ ഒരുതരത്തിലും ഇത്തരത്തിലുള്ള മലിനീകരണം നടക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത്