ലോകമലയാളികൾക്ക് താഷി ദേ ലേ നേര്‍ന്ന് മോഹന്‍ലാല്‍

കൊച്ചി: നിരന്തരമായ ഷൂട്ടിങ് തിരക്കുകള്‍ കാരണം കുറച്ചു മാസങ്ങളായി മോഹന്‍ലാല്‍ ബ്ലോഗ് എഴുതാറില്ലായിരുന്നു. ഇതിന് താരം ഫെയ്‌സ്ബുക്കിലൂടെയെത്തി ആരാധകരോട് ക്ഷമയും ചോദിച്ചിരുന്നു. ഷൂട്ടിങ്ങുകള്‍ക്ക് ഇടവേള നല്‍കി ഭൂട്ടാനില്‍ അവധി ആഘോഷിക്കുകയാണ് ഇപ്പോൾ മോഹന്‍ലാലും കുടുംബവും.

ആരാധകര്‍ക്ക് താഷി ദേ ലേ നേര്‍ന്ന് മോഹന്‍ലാല്‍, ഭൂട്ടാനില്‍ നിന്നാണ് മോഹന്‍ലാല്‍ ഇത്തവണത്തെ ബ്ലോഗ് എഴുതിയത്. ‘ഹിമാലയ പവതങ്ങള്‍ക്ക് നടുവിലെ കൊച്ചുരാജ്യമായ ഭൂട്ടാനില്‍ ഇരുന്നാണ് ഇത് എഴുതുന്നത്’ എന്ന വാചകത്തോടെയാണ് ബ്ലോഗ് തുടങ്ങുന്നത്. ഓണത്തെക്കുറിച്ചും ബ്ലോഗില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ലോകത്തിന് സന്തോഷത്തിന് മാത്രമായ ഒരു ദേശം ഇപ്പോള്‍ ഉണ്ടോ..? ഉണ്ട് എന്ന് അടുത്തകാലത്തെ ചില വാര്‍ത്തകള്‍ പറയുന്നു. ആ ദേശം ഹിമാലയ രാജ്യമായ ഭൂട്ടാനാണ്. അദ്ഭുതകരമായ ഈ ദേശത്തെ കാഴ്ചകളും അനുഭവങ്ങളും ആനന്ദ കാഴ്ചകളും തിരിച്ചെത്തിയതിനുശേഷം എഴുതാം. എന്തുകൊണ്ടാണ് ഇവര്‍ സന്തോഷവാന്മാരായിരിക്കുന്നത് എന്നും ഓണത്തിൻറെ ദേശമായ നാം സന്തോഷത്തില്‍നിന്നും ഏറെ അകലെയായിരിക്കുന്നത് എന്നും എനിക്ക് മനസ്സിലായി. അടുത്ത തവണ അത് പങ്കുവയ്ക്കാമെന്നും മോഹന്‍ലാല്‍ ഉറപ്പ് പറയുന്നു.

ഭൂട്ടാനീസ് ഭാഷയില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആശംസകളും നേര്‍ന്നു.

മോഹന്‍ലാലിൻറെ ശബ്ദത്തില്‍ ബ്ലോഗ് വായിച്ചു കേള്‍ക്കാം

Tashi Delek