കറുത്ത മൈലാഞ്ചിയുടെ വിപരീത ഫലം; ഏഴ് വയസ്സുകാരിയുടെ കൈ പൊള്ളി വീർത്തു

കയ്യിൽ കറുത്ത മൈലാഞ്ചിയിട്ടതിനെ തുടർന്ന് ഏഴ് വയസ്സുകാരിയായ മാഡിസണ്‍ ഗള്ളിവേഴ്സിന്റെ കൈ പൊള്ളി വീർത്തു. ഈജിപ്തിലാണ് സംഭവം. സലൂണിൽ ചെന്ന് മൈലാഞ്ചി ഇട്ടതിന് ശേഷം കുട്ടിക്ക് ചെറിയ രീതിയിൽ ചൊറിച്ചിൽ അനുഭവപ്പെട്ടിരുന്നു. കുറച്ച് സമയങ്ങൾക്ക് ശേഷം കുട്ടിയുടെ കൈ പൊള്ളി വീർക്കുകയും അസഹനീയമായ വേദന അനുഭവപ്പെടുകയുമായിരുന്നു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർക്ക് നീണ്ട ചികിത്സ തന്നെ കുട്ടിക്ക് വേണ്ടി നടത്തേണ്ടി വന്നു.

ഇപ്പോള്‍ ആറുമാസമായി കുട്ടി പൊള്ളലിന്റെ പാടുകള്‍ മാറാന്‍ പ്രഷര്‍ ബാന്‍ഡേജ് ധരിക്കുന്നുണ്ടെന്ന് പിതാവ് പറയുന്നു. കറുത്ത മൈലാഞ്ചികളില്‍ ഉയര്‍ന്ന തോതില്‍ ടോക്സിക് കെമിക്കല്‍ പാരാഫെനിലെനിഡയാമിന്‍ (പിപിഡി) ചേര്‍ക്കുന്നു. ഇത് ചില ആളുകളില്‍ അലര്‍ജിയും വിപരീത ഫലവും ഉണ്ടാക്കുന്നു.