ഡി​വി​ല്ലി​യേ​ഴ്സ് ക്യാ​പ്റ്റ​ന്‍ സ്ഥാ​നം ഒ​ഴി​ഞ്ഞു

ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഏ​ക​ദി​ന ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍ സ്ഥാ​നം എ​ബി ഡി​വി​ല്ലി​യേ​ഴ്സ് ഒ​ഴി​ഞ്ഞു. ട്വി​റ്റ​റി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക്രി​ക്ക​റ്റി​ന്‍റെ മൂ​ന്ന് ഫോ​ര്‍​മാ​റ്റു​ക​ളി​ലും ക​ളി​ക്കാ​ര​നാ​യി ടീ​മി​ല്‍ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മു​ത​ല്‍ പ​രി​ക്കു​മൂ​ലം ടെ​സ്റ്റ് ടീ​മി​ല്‍ ഡി​വി​ല്ലി​യേ​ഴ്സി​ന് സ്ഥാ​നം ല​ഭി​ച്ചി​രു​ന്നി​ല്ല.