ലാവലിൻ കേസ്; സി.ബി.ഐക്ക് കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: ലാവലിൻ കേസിൽ സി.ബി.ഐക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കി വിധിപറയുമ്പോഴായാണ് സി.ബി.ഐക്കെതിരെ കോടതി വിമർശനം നടത്തിയത്.

സിബിഐ പിണറായിയെ കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് കോടതി പറഞ്ഞു. പിണറായിയെ തിരഞ്ഞുപിടിച്ച്‌ വേട്ടയാടുകയായിരുന്നുവെന്നും കേസില്‍ പലര്‍ക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ജസ്റ്റിസ് പി.ഉബൈദ് തന്റെ വിധി പ്രസ്താവത്തിനിടെ പറഞ്ഞു. സിബിഐ യുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് പിണറായി ഈ കേസിൽ ഉൾപ്പെട്ടതെന്നാണ് ഇതിൽ വ്യക്തമാകുന്നത്.