ദുൽഖർ സൽമാൻറെ “സോളോ” ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമം

ഒരു സിനിമയ്ക്കായി കാത്തിരിക്കുക എന്നത് പുതിയ ഒരു കാര്യമല്ല. എന്നാൽ മലയാളികൾ മാത്രമല്ല സൗത്ത് ഇന്ത്യ മുഴുവൻ ഒരു മലയാള സിനിമ റിലീസിന് വേണ്ടി വളരെ അധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നത് കുഞ്ഞിക്കാ എന്ന് എല്ലാവരും ഒരുപോലെ വിളിക്കുന്ന ദുൽഖർ സൽമാൻറെ സോളോ എന്ന സിനിമക്ക് വേണ്ടിയാണ് .

ബിജോയ് നമ്പ്യാർ സംവിധാനം ചെയുന്ന സോളോ ആക്ഷനും റൊമാൻസിനും ഡ്രാമക്കും ഒരു പോലെ പ്രാധാന്യമുള്ള ഒന്നാണ്. ദുൽഖർ ഇതിൽ ഒരു ആർമി ഓഫീസർ ആയി വരുന്നുണ്ട് എന്നതും പടത്തിന്റെ പ്രതീക്ഷ കൂടാനും കാരണമാവുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററും രണ്ടു ടീസർ കൂടി ആയപ്പോൾ പ്രേക്ഷകർ അത്യധികം ആകാംഷയോടെ ആണ് സിനിമയ്ക്കു വേണ്ടി കാത്തിരിക്കുന്നത്

ഇതിനൊരു വിരാമം ആവാൻ പോവുന്നു സെപ്തംബർ 27ന് പടം തീയേറ്ററിൽ കളിച്ചു തുടങ്ങും എന്നാണു അറിയുന്നത്. ഇതോടെ നീണ്ട നാളത്തെ കാത്തിരിപ്പിന് അവസാനം ആകാൻ പോവുന്നു. നാല് വ്യത്യസ്ത വേഷങ്ങളിൽ ആണ് ദുൽഖർ ഈ സിനിമയിൽ അഭിനയിക്കുന്നത്. സോളോ ഒരേ സമയം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യാൻ ആണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിട്ടുള്ളത്.

സോളോയിൽ ദുൽഖറിൻറെ കൂടാതെ ദീപ്തി സതി, സായി ധൻഷിക, ഡിനോ മോറിയ, നേഹ ശർമ്മ, ശ്രുതി ഹരിഹരൻ, നാസ്സർ, സുഹാസിനി തുടങ്ങി വൻ താര നിരതന്നെ ഉണ്ട്