ഡബിൾ സെഞ്ച്വറി അടിക്കാൻ കേരളത്തിലെ ബാറുകൾ ഒരുങ്ങിക്കഴിഞ്ഞു

 

സങ്കടം വന്നാലും സന്തോഷം വന്നാലും ആഘോഷിക്കാൻ മദ്യത്തെ ഒരു സുഹൃത്തായി കാണുന്ന മലയാളികൾക്ക് ഇനി ആഹ്ലാദത്തിന്റെ നാളുകൾ. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം കേരളത്തിൽ പൂട്ടിച്ച മധ്യ ശാലകളിൽ 200ൽ അധികം ബാറുകൾ തുറക്കാൻ പോവുകയാണ്. ബുധനാഴിച്ച കൂടിയ ക്യാബിനറ്റ് മീറ്റിങ്ങിനു ശേഷമാണ് ഈ തീരുമാനം .

129 ബിയർ ആൻഡ് വൈൻ പാർലറും 76 കള്ള് ഷാപ്പുകളും 10 ലിക്കർ ഔട്ട് ലെറ്റ്‌സും കൂടാതെ മദ്ധ്യം വിളമ്പാൻ ലൈസെൻസ് ഉള്ള 4 ക്ലബ്ബുകളുമാണ് തുറക്കാൻ പോവുന്നത്. സ്റ്റേറ്റ് ഹൈവേ ബിപാസ്സ്‌ റോഡുകളിൽ നഗരത്തോട് ചേർന്നുള്ള ചില ഭാഗങ്ങൾ ഡിസ്ട്രിക്ട് റോഡുകളായി പ്രഖ്യാപിച്ചതോടെ ആണ് ഈ തീരുമാനം. മുൻപ് സുപ്രീം കോർട്ട് ഓർഡർ പ്രകാരം ഹൈവേയോട് 500 മീറ്റർ അകൽച്ച പാലിക്കാത്ത 479 ബാറുകളും ലിക്വർ ഷോപ്പുകളുമാണ് പൂട്ടികെട്ടിയത്. ഇതിനെ തുടർന്നു എക്സൈസ് ഡിപ്പാർട്മെന്റിന് വൻതോതിലുള്ള റെവന്യൂ നഷ്ടമാണ് ഉണ്ടായത്.

2016ൽ 10,500 കോടി രൂപയാണ് ഈ ഇനത്തിൽ നിന്നും സർക്കാരിന് ലഭിച്ചത്. അത്കൊണ്ട് തന്നെ ബാർ പൂട്ടൽ വലിയ രീതിയിൽ കേരളത്തിനെ ബാധിച്ചിരുന്നു. ഇതിനാൽ ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം പൂട്ടിച്ച ബാറുകൾ തുറക്കുന്നതിൽ മദ്യം കഴിക്കുന്നവർക്കൊപ്പം തന്നെ സർക്കാരും വളരേ അതികം ആശ്വാസത്തിൽ ആകുമെന്ന് പ്രതീക്ഷിക്കാം