മന്ത്രി കെ.കെ ശൈലജയ്ക്കെതിരായ പരാമർശങ്ങൾ ഹൈക്കോടതി നീക്കി

കൊച്ചി: ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്കെതിരായ പരാമർശങ്ങൾ ഹൈക്കോടതി നീക്കി. കേസിൽ മന്ത്രി കക്ഷിയായിരുന്നില്ലെന്നും, മന്ത്രിയുടെ വാദങ്ങൾ കേട്ടില്ലെന്നും കോടതി പറഞ്ഞു. നിയമനങ്ങൾ മന്ത്രി അധ്യക്ഷയായ സമിതിയുടേത് ആണെന്നും മന്ത്രിക്കെതിരെ മാത്രം പരാമർശങ്ങൾ ശരിയല്ലെന്നും കോടതി വ്യക്തമാക്കി.

ബാലാവകാശ നിയമനത്തിൽ മന്ത്രി അധികാര ദുർവിനിയോഗം നടത്തി എന്ന ആരോപണമായിരുന്നു മന്ത്രിക്കെതിരെ വന്നിരുന്നത്. ഇതിൽ നേരത്തെ കോടതി മന്ത്രിക്കെതിരെ വിമർശനം നടത്തിയ സാഹചര്യത്തിൽ പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു.