കൊലയാളി പന്നിപ്പനി; മരിച്ചത് 1094 പേര്‍

ഡൽഹി: രാജ്യത്ത് പന്നിപ്പനി കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ എട്ട് മാസത്തിനിടെ പന്നിപ്പനി ബാധിച്ച് 1094 പേര്‍ മരിച്ചതായും, ഈ വര്‍ഷം ആഗസ്റ്റ് വരെ 22186 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയമ റിപ്പോർട്ട് ചെയ്തു. കേരളത്തില്‍ മാത്രമായി രോഗം ബാധിച്ച് 73 പേര്‍ മരിച്ചു . മഹാരാഷ്ട്ര ഗുജറാത്ത് സംസ്ഥാനങ്ങളാണ് മരണസംഖ്യയില്‍ മുന്നിട്ട് നില്‍ക്കുന്നത്.

ആഗസ്റ്റ് മാസത്തില്‍ മാത്രം രാജ്യത്തൊട്ടാകെ 342 പേര്‍ പന്നിപ്പനി ബാധിച്ച്‌ മരിച്ചു. പ്രമേഹം, ആസ്മ, ക്യാന്‍സര്‍ എന്നീ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നവരാണ് കൂടുതലും പന്നിപ്പനി ബാധിച്ച്‌ മരിച്ചിരിക്കുന്നത്. പനി, തൊണ്ടവേദന, തലവേദന, ചുമ, ഛര്‍ദി എന്നീ ലക്ഷങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.