പ്രണയ രഹസ്യങ്ങള്‍ വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

പ്രണയാവും ഗോസിപ്പുകള്ളും ബോളിവുഡില്‍ അസാധാരണമല്ല. രണ്ടും മൂന്നും പ്രണയമുള്ള നടന്മാരും നടിമാരും ബോളിവുഡിലുണ്ട്. എന്നാല്‍ പ്രണയ പട്ടികയില്‍ ഏവരേയും അമ്പരപ്പിക്കുകയാണ് മുന്‍ മിസ് വേള്‍ഡ്, ക്വാന്റിക്കോ സുന്ദരി പ്രിയങ്ക ചോപ്ര.

സിനിമയില്‍ എത്തിയത് മുതല്‍ തന്നെ പ്രിയങ്ക ചോപ്ര നിരവധി പേരുടെ സ്വപ്ന സുന്ദരിയായിരുന്നു. അസീം മര്‍ച്ചന്റ് ആണ് പ്രിയങ്കയുടെ അറിയപ്പെടുന്ന ആദ്യ കാമുകന്‍. എന്നാല്‍ മിസ് വേള്‍ഡ് ആയതോടെ പ്രിയങ്ക അസീമിനെ മെല്ലെ തഴഞ്ഞു. അടുത്ത കാമുകന്‍ അക്ഷയ്കുമാർ ആയിരുന്നു.

എന്നാല്‍ അവിടം കൊണ്ടൊന്നും നിന്നില്ല. ഹര്‍മന്‍ ബവേജയായിരുന്നു പ്രിയങ്ക അടുത്തതായി തെരഞ്ഞെടുത്തത്. ഈ ബന്ധം നാലഞ്ച് വര്‍ഷം നീണ്ടു നിന്നു.

എന്നാല്‍ ഈ ബന്ധത്തിലുമെത്തി ഒരു വില്ലന്‍ കഥാപാത്രം, ഷാഹിദ് കപൂര്‍ പ്രിയങ്കയുടെ ഹൃദയം കീഴടക്കി.

എന്നാല്‍ ഇതിനും ദീർഘായുസ്സ് ഉണ്ടായില്ല. ഇതിനിടെ പ്രിയങ്ക ബോളിവുഡിൻറെ സ്വന്തം കിംഗ് ഖാനുമായി പ്രണയത്തിലായി. ഇത് ഷാരൂഖിൻറെ വീട്ടില്‍ പ്രശ്നമായതോടെ ഷാരൂഖും കയ്യൊഴിഞ്ഞു. ഈ പട്ടികയിലെ അവസാനത്തെ പേര് നിക്ക് ജോണിന്റേതാണ്.

നിക്ക് ജോണിനെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രിയങ്കയുടെ പ്രതികരണം ഇങ്ങിനെയായിരുന്നു, ‘എനിക്ക് എന്റേതായ ജീവിതമുണ്ട്, എൻറെ സ്വകാര്യത പങ്കു വെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല. സത്യം പറഞ്ഞാല്‍ എനിക്കൊരു രഹസ്യബന്ധമുണ്ട്. അതെൻറെ മാത്രം രഹസ്യമാണ്.