ബലാത്സംഗക്കേസ്; ആൾദൈവം ഗുര്‍മീത് റാം കുറ്റക്കാരൻ

ഡല്‍ഹി: പീഡനക്കേസില്‍ ദേര സച്ചാ സൗധ നേതാവും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് സി.ബി.ഐ പ്രത്യേക കോടതി വിധിച്ചു. ശിക്ഷ തിങ്കളാഴ്ച വിധിക്കും.

പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. 2002ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ആശ്രമത്തിലെ അനുയായികളായ രണ്ട് സ്ത്രീകളെ പീഡിപ്പിക്കുകയും ഇവരെ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.