രാജ്യത്ത് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടും; ജാഗ്രത പാലിക്കണമെന്ന് എൻ.സി.എം.എസ്

അബുദാബി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ശക്തമായ പൊടിക്കാറ്റിനും പൊടി പടലങ്ങളാൽ മൂടപ്പെട്ട കാലാവസ്ഥാ വ്യതിയാനവും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഈ കാലാവസ്ഥയിൽ വാഹനങ്ങളുടെ വേഗം കുറയ്ക്കാനും, മുന്നിലുള്ള വാഹനങ്ങളോട് മതിയായ അകലം പാലിക്കണമെന്നും നാഷണൽ സെന്റർ ഓഫ് മെറ്ററോളജി ആൻഡ് സീസ്മോളജി (എൻ.സി.എം.എസ്) നിർദേശിച്ചു.

ഉൾ പ്രദേശങ്ങളിലെ കാലാവസ്ഥ, ചൂടിനൊപ്പം ഭാഗികമായി മഞ്ഞ് മൂടപ്പെട്ടതായിരിക്കും. തെക്ക്-കിഴക്ക് മേഖലകളിൽ ആകാശം മേഘാവൃതമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു. ഇന്നും നാളെയും കാലാവസ്ഥാ മാറ്റം സമാനമായ രീതിയിൽ നിലനിൽക്കുമെന്നും അറേബ്യാൻ ഗൾഫ്, ഒമാൻ സമുദ്ര തീരങ്ങളിൽ ശാന്തമായ കാലാവസ്ഥ അനുഭവപ്പെടുമെന്നും എൻ.സി.എം.എസ് പ്രസ്താവനയിൽ പറയുന്നു.