വിപിൻ കൊലപാതകം; മൂന്നുപേർ കസ്റ്റഡിയിൽ

മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതി വിപിനെ കൊലപ്പെടുത്തിയതിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞദിവസമാണ് വിപിനെ നടുറോഡില്‍ വെട്ടിക്കൊന്നത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയോടെയാണ് പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. കസ്റ്റഡിയിലുള്ളവരെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും പോലീസ് പുറത്തു വിട്ടിട്ടില്ല. ബൈക്കുകളുമായെത്തിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിരീക്ഷിക്കുന്നത്.

2016 നവംബര്‍ 19-നാണ് കൊടിഞ്ഞിയില്‍ മതം മാറിയ ഫൈസല്‍ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായിരുന്നു മരണപ്പെട്ട ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ വിപിൻ.