വികെപിയുടെ ഏക കഥാപാത്ര ചിത്രത്തിൽ മലയാളികളുടെ പ്രിയ നായിക നിത്യ മേനോൻ

ഏക കഥാപാത്ര ചിത്രവുമായി വികെ പ്രകാശ് എത്തുന്നു. മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലും തമിഴിലും ഒരുക്കുന്ന ചിത്രത്തില്‍ നായിക മലയാളികളുടെ പ്രിയപ്പെട്ട നിത്യ മേനോൻ. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖരാണ് ഈ ചിത്രത്തിൻറെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. പിസി ശ്രീറാമാണ് ക്യാമറ ചെയ്യുമ്പോള്‍ റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനിങ്ങ് ചെയ്യുന്നു.

ചേരന്‍ നായകനാകുന്ന അപ്പാവിന്‍ മീസെയുടെയും വിജയ് നായകനായി എത്തുന്ന മെര്‍സലിന്റെയും ഷൂട്ടിങ്ങ് തിരക്കിലാണ് ഇപ്പോള്‍ നിത്യ മേനോൻ. പുതിയ ചിത്രത്തിൻറെഷൂട്ടിങ്ങ് സെപ്തംബര്‍ ഒന്നിനാണ് ആരംഭിക്കുക. പോപ്പിന്‍സ്, കര്‍മ്മയോഗി എന്നിവയാണ് വികെപി- നിത്യ കൂട്ടുകെട്ടിൻറെ മുന്‍കാല ചിത്രങ്ങള്‍.