‘ലാ പേൾ’ ലോകത്തെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ഷോ

ദുബായ്: എന്നെന്നും അത്ഭുതങ്ങൾ മാത്രം സമ്മാനിക്കുന്ന ദുബായ് എന്ന വാക്കിന് ‘വിസ്മയം’ എന്ന അർത്ഥവുമുണ്ടെന്ന് വരുത്തി തീർക്കുകയാണ് ഈ നഗരം. ലോകത്തെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ഷോ ആയ ‘ലാ പേൾ’ വിസ്മയത്തിന്റെ മറ്റൊരു രൂപം കൂടി കൂട്ടിച്ചേർക്കുകയാണ്.

ലോകത്തെ തന്നെ ഏറ്റവും മികച്ച ലൈവ് പെർഫോമിംഗ് തിയേറ്റർ ആണ് ലാ പേളിന്റെ സവിശേഷതകളിൽ ഒന്ന്. നൂൽ മഴയും പെരുമഴയും മുതൽ കൊടും ചൂട് വരെ ഇവിടെ അനുഭവപ്പെടാം. നിമിഷനേരം കൊണ്ട് മാറിക്കൊണ്ടിരിക്കുന്ന വേറിട്ട വിസ്മയ ദൃശ്യാവിഷ്കാരമാണ് ലാ പേളിന്റെ വേദി ഒരുക്കിയിരിക്കുന്നത്. ഇരുപത്തിയഞ്ച് അടിയോളം ആഴമുള്ള കൃത്രിമ കുളം പ്രേക്ഷകരെ ഏറെ ആകർഷകഭരിതരാക്കുന്നു.

പ്രശസ്ത ഫ്രഞ്ച് കലാകാരൻ ഫ്രാങ്കോ ഡ്രാഗൺ ആണ് ലേ പോളിന്റെ ശില്പി. 23 രാജ്യങ്ങളിൽ നിന്നുള്ള നിരവധി കലാകാരന്മാർ ഒന്നര മണിക്കൂർ ദൈർഖ്യമുള്ള നൃത്താഭ്യാസത്തിൽ പ്രേക്ഷകരെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയാണ്. 1300 സീറ്റുകളുള്ള ഈ ഷോയ്ക്ക് ഈടാക്കുന്ന ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 400 ദിർഹമാണ്.