ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ പ്രസംഗം നിര്‍ത്തേണ്ടതില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല; കെടി ജലീല്‍

ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ പ്രസംഗം നിര്‍ത്തണ്ടതില്ലെന്ന് കെടി ജലീല്‍ പറഞ്ഞതായി മലപ്പുറം ലൈഫ് എന്ന ഓണ്‍ലൈന്‍ റിപ്പോർട്ട് ചെതിരുന്നു. എന്നാൽ താൻ അങ്ങനെ പറഞ്ഞില്ലെന്ന വിശദീകരണവുമായി കെടി ജലീല്‍ രംഗത്തെത്തി. ഞാൻ ബാങ്ക് കേൾക്കുമ്പോൾ പ്രസംഗം നിർത്തുന്ന ഒരാളാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ ‘ഈ വാർത്ത പച്ചകള്ളമാണ്’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഇട്ട പോസ്റ്റിലൂടെയാണ് വിശദീകരണം നൽകിയത്. കള്ളപ്രചാരണത്തിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

”ഈ വാർത്ത പച്ചകള്ളമാണ്. പ്രസ്തുത പരിപാടിയിൽ പി.വി.അബ്ദുൽ വഹാബ് എം.പി, ഫ്ലോറ ഗ്രൂപ്പ് ചെയർമാൻ ഹസ്സൻ, പ്രവാസി വ്യവസായ പ്രമുഖനായ വണ്ടൂർ മുഹമ്മദലി, കുഞ്ഞിമൂസ ചേന്നര എന്നിവരുൾപ്പെടെ പ്രാദേശിക രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംബന്ധിച്ചിരുന്നു. ഞാൻ ബാങ്ക് കേൾക്കുമ്പോൾ പ്രസംഗം നിർത്തുന്ന ഒരാളാണ്. ഞാൻ ഇത്തരം ഒരു പ്രസ്താവന നടത്തുകയോ, ഏതെങ്കിലും മാധ്യമ പ്രതിനിധിയോട് അഭിമുഖത്തിൽ അഭിപ്രായപ്പെടുകയോ ചെയ്തിട്ടില്ല. ഇതിനെതിരെ ഇന്ന് തന്നെ പോലീസിൽ പരാതി നൽകും”