നടൻ അജു വർഗീസ് അറസ്റ്റിൽ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ അജു വർഗീസ് അറസ്റ്റിലായി. ഇപ്പോഴും കോടതിയിൽ തീർപ്പുകൽപിക്കാതെ പോവുന്ന നടി ആക്രമിക്കപ്പെട്ട കേസിൽ നടിയുടെ പേര് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതിനാണ് അജുവിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അജുവിനെ ജാമ്യത്തിൽ വിട്ടു.

ഈ കേസുമായി ബന്ധപ്പെട്ട് മറ്റു പല പ്രമുഖ നടിമാരും നടിയുടെ പേര് ഉന്നയിച്ചിരുന്നെങ്കിലും അതിനൊന്നും ഒരു പോലീസും ഒരു തരത്തിൽ ഉള്ള കേസും എടുത്തിട്ടില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം എന്നാൽ ആക്രമിക്കപ്പെട്ട നടിയോടുള്ള പിന്തുണ കാണിക്കുന്നതിനായി തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ നടിയുടെ പേര് ഉൾപ്പെടുത്തിയ അജു ആണ് ഇപ്പോൾ ഊരാക്കുടുക്കിൽ പെട്ടിരിക്കുനത്