അബൂദാബിയിലെ തെരുവോരങ്ങൾ ഇനി പ്രകാശ പൂരിതമാകും

അബൂദാബി: അബൂദാബിയിലെ തെരുവോരങ്ങളിൽ എല്‍.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കും. ഏതാനും വർഷങ്ങൾക്കുള്ളിൽ അബൂദാബിയിലെ തെരുവോര വിളക്കുകളിലെ 3,50,000 ലൈറ്റുകൾ എല്‍.ഇ.ഡി ആക്കി മാറ്റും. പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന്റെയും, പ്രവർത്തിപ്പിക്കുന്നതിന്റെയും, ടെന്റുകൾ ഈ വർഷം തന്നെ വിതരണം ചെയ്യുമെന്ന് അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു. യാസ് ഐലാൻഡിലും മറ്റ് പ്രദേശങ്ങളിലുമായ് 40,000 എൽ.ഇ.ഡി ലൈറ്റുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ടെന്നും പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ബാക്കിയുള്ളവ പുനർ നിർമിക്കുകയാണ് ലക്ഷ്യമെന്നും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.