കാവ്യയെ എന്തുകൊണ്ട് അറസ്റ്റുചെയ്യുന്നില്ല : ലിബർട്ടി ബഷീർ

നടി ആക്രമിക്കപ്പെട്ട കേസിൻറെ അന്വേഷണം പുരോഗമിക്കവേ, അറസ്റ്റുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവുകാത്തതിൽ സംശയം പ്രകടിപ്പിച്ച് ചലച്ചിത്ര നിർമ്മാതാവ് ലിബർട്ടി ബഷീർ. ഇന്ന് രാവിലെ പൾസർ സുനി നടത്തിയ ചില വെളിപ്പെടുത്തലുകളെ സംബന്ധിച്ച് മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ബഷീർ. പൾസർ സുനി വെളിപ്പെടുത്തുന്നതിനു മുൻപ് താൻ മാധ്യമങ്ങളോട് മാഡം കാവ്യയാണെന്നു പറഞ്ഞതാണെന്നും അന്ന് തന്നെ ആരും മുഖവിലക്കെടുത്തില്ലെന്നും ബഷീർ കൂട്ടിച്ചേർത്തു.

ഈ കേസുമായി ബന്ധപ്പെട്ട തൻറെ ആദ്യ പ്രതികരണത്തിൽ തന്നെ ദിലീപാണ്, ഈ സംഭവത്തിൻറെ സൂത്രധാരനാരാണെന്നും, മമ്മൂട്ടി ഇടപെടുകയാണെങ്കിൽ അറസ്റ്റ് നടക്കില്ലെന്നും, താൻ പറഞ്ഞിരുന്നതായി ബഷീർ അവകാശപ്പെട്ടു. ഇതുസംബന്ധിച്ചു തുടക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുണ്ടായിരുന്ന തെറ്റിധാരണകൾ മാറിയെപ്പോഴാണ് അറസ്റ്റ് നടന്നതെന്നും ലിബർട്ടി ബഷീർ പറഞ്ഞു.